ADVERTISEMENT

ഫുജൈറ ∙ ഹോളി ഖുർആൻ രാജ്യാന്തര ഇസ്‌ലാമിക വ്യക്തിത്വ പുരസ്‌കാരം ഇന്ത്യൻ ഗ്രാൻഡ്‌ മുഫ്തിയും ഷെയ്ഖ സായിദ് ഇന്റർനാഷനൽ പീസ് ഫോറം ചെയർമാനുമായ കാന്തപുരം എ.പി. അബുബക്കർക്ക് മുസല്യാർക്ക്.

ഫുജൈറ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്‌ ബിൻ അഹമ്മദ് ബിൻ ശർഖിയുടെ രക്ഷാകർതൃത്തിൽ പ്രവർത്തിക്കുന്ന ഫുജൈറ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനാണ് ഫുജൈറ ഹോളി ഖുർആൻ പാരായണ പരിപാടിയുടെ സംഘാടകർ.

വിദ്യാഭ്യാസ സമാധാന ജീവകാരുണ്യ മേഖലകളിൽ  ഇന്ത്യ- യുഎഇ സൗഹാർദം  സജീവമാക്കുന്നതിൽ  കഴിഞ്ഞ 50 വർഷത്തെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രവർത്തനങ്ങൾ  പരിഗണിച്ചാണ് പുരസ്കാരമെന്ന് ഫുജൈറ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ പ്രസിഡന്റ് ഖാലിദ് അൽ ദൻഹാനി അറിയിച്ചു. ഇന്ന് സെന്റർ ആസ്ഥാനത്ത്  രാത്രി 9ന്  അവാർഡ് സമ്മാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com