ADVERTISEMENT

ഷാർജ∙ഇൻകാസ് ഷാർജ തൃശ്ശൂർ ജില്ലാ കമ്മിറ്റി കോവിഡ് -19 അജ്മാൻ വാട്സ്ആപ്പ് ഗ്രൂപ്പ്, ടബാസ്ക്കോ  ടെക്നിക്കൽ കോൺട്രാക്റ്റിങ്  കമ്പനി എന്നിവയുമായി സഹകരിച്ച് കോവിഡ് പ്രതിരോധ കുത്തിവയ്പ് (വാക്സിനേഷൻ) ക്യാംപ് നടത്തി. ഷാർജയിലെ വ്യവസായ മേഖലയായ സജയിൽ  5000  പേർക്ക് വാക്സീൻ നൽകി. പിസിആർ ടെസ്റ്റും ഇതോടൊപ്പം നടത്തി. 

ഇൻകാസ് യുഎഇ കേന്ദ്ര  കമ്മിറ്റി ആക്ടിങ് പ്രസിഡൻ്റ്  ടി.എ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ഷാർജ ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡന്‍റ്  കെ.എം. അബ്ദുൽ മനാഫ് അധ്യക്ഷത വഹിച്ചു. ജോസഫ് തോമസ്, സുനിൽകുമാർ,  പുന്നക്കൻ മുഹമ്മദാലി, എൻ.പി. രാമചന്ദ്രൻ, ഫൈസൽ തഹാനി, ഇ.വൈ. സുധീർ, പ്രദീപ് നെന്മാറ, മുഹമ്മദുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു. എസ്.ഐ. അക്ബർ, എ. ടി. ഷെറീഫ് , ഹാരീസ് കൊടുങ്ങല്ലൂർ, അബൂബക്കർ, ബിജു ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com