ADVERTISEMENT

കുവൈത്ത് സിറ്റി∙ വേദന സംഹാരികളായ ലിറിക (Lyrica) , ന്യൂറൊൻ‌ടിൻ(Neurontin) എന്നീ മരുന്നുകൾ  ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കുന്നവർ 5 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരുമെന്ന് ആഭ്യന്തരമന്ത്രാലയം. നിരോധിക്കപ്പെട്ട ഈ മരുന്നുകൾ വിൽ‌പന നടത്തുന്നവർക്ക് 10 വർഷം വരെ തടവ് ഉണ്ടാകും.

വേദന സംഹാരി എന്ന പേരിൽ  ഈ മരുന്നുകൾ ഉപയോഗിക്കുന്ന ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരെ ഗുരുതര രോഗങ്ങളിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഞരമ്പ്, മസിൽ വേദനയ്ക്കാണ് സാധാരണഗതിയിൽ ഈ മരുന്നുകൾ ഉപയോഗിച്ചുവരുന്നത്.

അതേസമയം ലഹരിമരുന്ന് കടത്തുകാർ അവസരം പ്രയോജനപ്പെടുത്തി അവ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ‌പെട്ടിട്ടുണ്ടെന്ന് മന്ത്രാലയത്തിലെ ലഹരി വിരുദ്ധ വകുപ്പ് ആക്ടിങ് ഡയറക്ടർ മുഹമ്മ ഖബസാദ് പറഞ്ഞു. ഒരുവർഷം നീണ്ട പഠനത്തിനൊടുവിലാണ് തീരുമാനം.

വിഭ്രാന്തിയുണ്ടാക്കുന്ന മരുന്നുകളുടെ പട്ടികയിലാണിപ്പോൾ ഈ മരുന്നുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ അവയുടെ വിൽ‌പനയും ഉപയോഗവും ശിക്ഷാർഹമാണെന്നും അദ്ദേഹം പറഞ്ഞു. വളരെ കരുതലോടെ മാത്രമേ രോഗികൾക്ക് ഈ മരുന്നുകൾ നിർദേശിക്കാവൂ എന്ന് ഡോക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com