ADVERTISEMENT

ദോഹ∙ മുന്നൂറ് ടൺ കോവിഡ് ചികിത്സാ ഉപകരണങ്ങളുമായി ഖത്തർ എയർവേയ്സ് കാർഗോയുടെ മൂന്നു വിമാനങ്ങൾ ഇന്ത്യയിലേക്കു പോയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മെഡിക്കൽ ഉപകരണങ്ങളും മറ്റുമായി മുംബൈ, ബെംഗളൂരു, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കാണ് ഇവ പറന്നത്.

ഇന്ത്യയിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ അതിനെതിരെ പടപൊരുതുന്ന മുന്നണിപ്പോരാളികളെ സഹായിക്കുന്നതിന്റെ ഭാഗമാണിതെന്ന് ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ വ്യക്തമാക്കി. ഇപ്പോൾ കൊണ്ടുപോകുന്ന ഈ ഉപകരണങ്ങളും ഇനി അയയ്ക്കാനിരിക്കുന്ന ഉപകരണങ്ങളുമെല്ലാം ഇന്ത്യയിൽ കോവിഡ് മൂലം കഷ്ടപ്പെടുന്നവരുടെ ചികിത്സയ്ക്ക് ഏറെ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗജന്യമായി ഇത്രയും ഉപകരണങ്ങൾ നാട്ടിൽ എത്തിക്കുന്നതിന് സഹായിച്ചതിന് ഖത്തർ എയവേയ്സ് അധികൃതരെ അഭിനന്ദിക്കുന്നതായി ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തർ അറിയിച്ചു. പിപിഇ കിറ്റുകൾ, ഓക്സിജൻ കാനിസ്റ്ററുകൾ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യക്തികളും കമ്പനികളും നൽകിയ ചികിത്സാ ഉപകരണങ്ങളാണ് എത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com