ADVERTISEMENT

ദുബായ്∙ ചരിത്രവിജയം നേടിയ മുഖ്യമന്ത്രി പിണരായി വിജയനും കൂട്ടർക്കും അഭിനന്ദനം അറിയിച്ചു പ്രമുഖ വ്യവസായി ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള.  ഇച്ഛാശക്തിയോടെയും നിശ്ചയദാർഢ്യത്തോടെയും പ്രവർത്തിച്ച നേതാവിനുള്ള പിന്തുണയാണിത്.

കോവിഡിനെതിരെ ഒന്നിച്ചുള്ള പോരാട്ടത്തിലാവണം ഇനി എല്ലാവരുടെയും ശ്രദ്ധ. കേരളവും ഇന്ത്യയും സ്വയം പര്യാപ്തത നേടേണ്ടതിന്റെ ആവശ്യം തിരിച്ചറിയണം. ലോകം ഇന്ത്യയ്ക്കും  നേരെ വാതിൽ അടച്ചിരിക്കുകയാണ്. എല്ലാ രാജ്യങ്ങളും അവരവരുടെ പൗരന്മാർക്ക് മതിയായ ജോലിയും സൗകര്യങ്ങളും ഒരുക്കാൻ പ്രയത്നിക്കുകയാണ്.

കേരളവും ഇതിനായി ശ്രമിക്കണം. വ്യവസായങ്ങൾ ഉൾപ്പെടെയുള്ളവ കൊണ്ടുവന്ന് നമ്മുടെ യുവജനത്തിന് കേരളത്തിൽത്തന്നെ ജോലി ചെയ്യാൻ അവസരം ഒരുക്കണം. ഇത്തവണ വിജയിച്ചവരിൽ ചെറുപ്പക്കാരുടെ സംഘം തന്നെയുണ്ട്. കേരളത്തിന്റെ വികസനത്തിന് പ്രവാസി വ്യവസായി എന്ന നിലയിലും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു-അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com