ADVERTISEMENT

റിയാദ് ∙ തെക്കൻ അതിർത്തി വഴി സൗദിയിലേക്കു കടത്താൻ ശ്രമിച്ച 1,000 കിലോഗ്രാം ഹാഷിഷ് ഉൾപ്പെടെ വൻ ലഹരിമരുന്ന് ശേഖരം പിടിച്ചതായി അധികൃതർ വെളിപ്പെടുത്തി.

പ്രത്യേക ബോർഡർ ഗാർഡിന്റെ അന്വേഷണത്തിലാണു  രാജ്യത്തേക്കു ലഹരിമരുന്ന് കടത്താനുള്ള ഗൂഢാലോചന പരാജയപ്പെടുത്തിയതെന്ന് വക്താവ് കേണൽ മിസ്ഫർ അൽ ഖുറൈനി പറഞ്ഞു. ജനറൽ ഡയറക്ടറേറ്റ് ഫോർ നോർക്കോട്ടിക് കൺട്രോളുമായി സഹകരിച്ചു നടത്തിയ ഓപറേഷനിൽ ജിസാനിൽ നിന്നു  പിടിച്ചെടുത്ത  515 കിലോഗ്രാം ലഹരിമരുന്ന് ഉൾപ്പെടെ മൊത്തം 961 കിലോഗ്രാം ആണ് അതിർത്തി സേന പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിൽ എടുത്തു. 18 എത്യോപ്യൻ പൗരർ, നാല് യെമനികൾ, രണ്ടു സ്വദേശികൾ  എന്നിവരാണു പിടിയിലായവർ.

drugs-saudi-2

മേഖലയിലെ മറ്റു സുരക്ഷാ പ്രവർത്തനങ്ങളിൽ 44.7 ടൺ ഖാത്ത് പിടിച്ചെടുത്തതായും 16 സ്വദേശികളും ഏഴ് യെമൻ പൗരന്മാരും ഉൾപ്പെടെ 23 പേരെ അറസ്റ്റ് ചെയ്തതായും അൽ ഖുറൈനി വ്യക്തമാക്കി. അതിർത്തിവഴിയുള്ള കള്ളക്കടത്ത് അന്വേഷിക്കാനും  മയക്കുമരുന്നു കടത്ത് തടയാനും അന്വേഷണം ഊർജിതപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com