ADVERTISEMENT

ദുബായ് ∙ അടുത്ത വർഷത്തെ അൽ മർമം അൾട്രാ മാരത്തൺ ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി. ഫിറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെ മരുഭൂമികളിൽ നടത്തുന്ന മാരത്തണിൽ 24 മണിക്കൂർ നോൺ സ്റ്റോപ് ചാലഞ്ച് ഉൾപ്പെടെയുണ്ട്.

ശാരീരികമായി മാത്രമല്ല മാനസികമായും വെല്ലുവിളി ഏറ്റെടുക്കേണ്ടി വരുന്ന വിധമാണ് മാരത്തൺ എന്ന് ഫിറ്റ് ഗ്രൂപ്പ് റേസ് ഡയറക്ടർ ഡാനിൽ ബോൺ വെഞ്ച്വർ പറഞ്ഞു. 40 ഹെക്ടർ മേഖലയിൽ വ്യാപിച്ചു കിടക്കുന്ന അൽ മർമം സംരക്ഷിത മരുപ്രദേശം ഈ രീതിയിൽ സംരക്ഷിക്കപ്പെടുന്ന ലോകത്തെ ഏറ്റവും വലിയ പദ്ധതി പ്രദേശമാണ്.

204 ഇനം പ്രാദേശിക പക്ഷികളും 158 ദേശാടന പക്ഷികളും മേഖലയിലുണ്ട്. മൂവായിരം വർഷം പഴക്കമുള്ള ഷറൂഖ് അൽ ഹദീദ് പുരാവസ്തു പ്രദേശവും ഇവിടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com