ADVERTISEMENT

ദോഹ ∙ വടക്കൻ മലബാറിലെ ഇഫ്താർ വിരുന്നുകളിൽ പണ്ടേ ഇടം നേടിയ പ്രധാന അറബിക് വിഭവമാണ് അലീസ (അൽസ). അറബ് നാടിന്റെ ഹരീസ ആണ് മലയാളികളുടെ അലീസ ആയത്. മലബാറിലെ ഓരോ സ്ഥലത്തും ഇതിന്റെ പാചക രീതിയിലും ചേരുവകളിലും വ്യത്യാസമുണ്ട്.  മട്ടൻ, ചിക്കൻ അലീസ അതീവ രുചികരമാണ്.

ചേരുവകൾ

∙ വെള്ള  ഗോതമ്പ് - 250 ഗ്രാം

∙ കോഴിയിറച്ചി (എല്ലില്ലാത്തത്)- 100 ഗ്രാം

∙ സവാള അരിഞ്ഞത് - ഒന്ന്

∙ ഇഞ്ചി-വെളുത്തുള്ളി നുറുക്കിയത് -ഒരു ടീസ്പൂൺ

∙ തേങ്ങാപ്പാൽ (കട്ടിയുള്ളത്) - അര കപ്പ്

∙ വെള്ളം - 6 കപ്പ്

∙ കറുവപ്പട്ട - ഒരു ഇഞ്ച്

∙ നെയ്യ് - 2 ടീസ്പൂൺ

∙ ഉപ്പ് -ആവശ്യത്തിന്

∙ അലങ്കരിക്കാൻ സവാള (നന്നായി അരിഞ്ഞത്)

∙ ഒന്ന് കശുവണ്ടിപ്പരിപ്പ്

∙ പാകത്തിന് ഉണക്കമുന്തിരി -പാകത്തിന്

തയാറാക്കുന്ന വിധം

ഗോതമ്പ് കഴുകി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇതിൽ ചിക്കൻ കഷണങ്ങൾ, സവാള, കറുവപ്പട്ട എന്നിവ ചേർത്ത് 6 കപ്പ് വെള്ളം ഒഴിച്ച് നന്നായി  വേവിക്കുക. തുടർന്നു തീയിൽ നിന്നു മാറ്റി  നന്നായി ഉടച്ചെടുക്കണം. ഇതിൽ തേങ്ങാപ്പാൽ ചേർത്തു വീണ്ടും ചൂടാക്കിയ ശേഷം മാറ്റിവയ്ക്കാം. പാനിൽ നെയ്യ് ചൂടാക്കി  സവാള അരിഞ്ഞത് സ്വർണനിറമാകും വരെ വറുത്തെടുക്കുക.  അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ കൂടി വറുത്തെടുത്ത് അലീസയിൽ ചേർത്തു ചൂടോടെ കഴിക്കാം.

subidha
സുബൈദ

തയാറാക്കിയത് സുബൈദ യൂസുഫ്, കടവത്തൂർ, തലശ്ശേരി വീട്ടമ്മ, ദോഹ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com