ADVERTISEMENT

ദോഹ ∙ അടിയന്തരമായി ഒ പോസിറ്റീവ്, നെഗറ്റീവ് ഗ്രൂപ് രക്തം ശേഖരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെയും (ഐസിബിഎഫ്) ബ്ലഡ് ഡോണേഴ്സ് കേരളയുടെയും (ബിഡികെ) ആഭിമുഖ്യത്തിൽ നടത്തിയ ക്യാംപിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ഇന്ത്യൻ സ്ഥാനപതി ഡോ.ദീപക് മിത്തൽ ഉൾപ്പെടെയുള്ളവർ രക്തദാനം നടത്തി.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യക്ക് അടിയന്തര സഹായം എത്തിച്ച ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ക്യാംപ് സംഘടിപ്പിച്ചതെന്നു ഡോ.ദീപക് മിത്തൽ പറഞ്ഞു.

അടിയന്തര സാഹചര്യത്തിൽ ഹമദ് മെഡിക്കൽ കോർപറേഷനു സഹായം എത്തിക്കാൻ കൂടി ലക്ഷ്യമിട്ടാണിത്. ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ, വൈസ് പ്രസിഡന്റ് വിനോദ് വി.നായർ, ജനറൽ സെക്രട്ടറി സാബിത് സഹീർ, രജനി മൂർത്തി, ഇർഫാൻ അൻസാരി, സമീർ വാനി, ബിഡികെ രക്ഷാധികാരി നിസാർ കോച്ചേരി, പ്രസിഡന്റ് ഷാജി, ജനറൽ സെക്രട്ടറി കൃഷ്ണകുമാർ തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com