ADVERTISEMENT

ദുബായ് ∙ ചേരേണ്ടത് ചേർന്നാൽ രുചിയും ഗ്ലാമറും കൂടുന്ന ജനകീയനാണ് ബൺ. ചായയ്ക്കൊപ്പം കഴിക്കുന്ന സാദാ ബണ്ണിനെ മനസ്സുവച്ചാൽ അതീവ രുചികരമായ വിഭവമാക്കി മാറ്റാം. ബർഗറിന്റെ മലബാർ മോഡലാണ് മുട്ട മുതൽ കോഴിവരെ കയറിപ്പറ്റിയ ബൺ. മാർദവമുള്ള ചെറിയ ബണ്ണുകളാണ് ഇതിനു നല്ലതെന്ന് പാചകവിദഗ്ധർ പറയുന്നു.

പൊടിഞ്ഞുപോകാതെ വട്ടത്തിൽ മുറിക്കുക. അതായത് രണ്ട് ഇതളുകൾ പോലെ തോന്നിക്കണം. അതിനുള്ളിൽ മസാലയിൽ വരട്ടിയെടുത്ത നേർത്ത കോഴിക്കഷണങ്ങൾ നിരത്തുന്നു. ബ്രഡിനുള്ളിൽ ജാം പുരട്ടുന്ന അതേ പ്രക്രിയ. എന്നിട്ടു മറ്റേ പകുതിയെടുത്തു മൂടി മാറ്റിവയ്ക്കുന്നു. പുഴുങ്ങിയ കോഴിമുട്ടകൾ നീളത്തിൽ മുറിച്ചു നിരത്തി വയ്ക്കുന്നു.

തുടർന്ന് ബണ്ണെടുത്ത് കൈവെള്ളയിൽ വച്ച് നടുക്ക് വട്ടത്തിൽ തുരന്നു മാറ്റുന്നു. തുരന്നു മാറ്റുന്നതിനെ ചെറിയൊരു അടപ്പായി കണക്കാക്കാം. ബണ്ണിനുള്ളിൽ നീളത്തിൽ മുറിച്ച മുട്ട വച്ച് മേൽപ്പറഞ്ഞ അടപ്പുകൊണ്ട് അടയ്ക്കുന്നു. ഇങ്ങനെ സമ്പന്നമായ ബണ്ണെടുത്ത് ചെറുചൂടുള്ള കല്ലിൽ വച്ച് മൂപ്പിച്ചെടുക്കുന്നു. ബൺ നിറച്ചത് റെഡി. ബ്രെഡും കോഴിയും മുട്ടയും തമ്മിലുള്ള കോംപിനേഷന് പ്രത്യേകരുചി. ബണ്ണിനുള്ളിൽ കോഴിനിറച്ച് ചേർത്തുവയ്ക്കുമ്പോൾ വിട്ടുപോരാതെ ശ്രദ്ധിക്കണം.

ഇതിൽ പല പരീക്ഷണങ്ങളും നടത്താം. കോഴിക്കു പകരം ആടോ ബീഫോ ആകാം. സാദാ ബണ്ണിനുള്ളിൽ ഇത്രയും സാധനങ്ങൾ കയറിപ്പറ്റിയിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ ആർക്കും പിടികിട്ടരുത്.പച്ചക്കറി കഴിക്കുന്നവർക്കും ബണ്ണിൽ പരീക്ഷണമാകാം. നന്നായി കുറുകിയ വെജിറ്റബിൾ കുറുമ അകത്തു വയ്ക്കാം. മുട്ടയ്ക്കു പകരം കോളിഫ്ലവറും കൂണും ഉരുളക്കിഴങ്ങുമൊക്കെ പരീക്ഷിക്കാം. ചെറുചൂടോടെ കഴിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com