ADVERTISEMENT

ദോഹ ∙ ഖത്തർ വാണിജ്യ വ്യവസായ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയും ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലും തമ്മിൽ വിഡിയോ കോൺഫറൻസിങ് നടത്തി. വാണിജ്യം, നിക്ഷേപം, വ്യവസായ മേഖല എന്നിവയിൽ പരസ്പര സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു.

കോവിഡ് ബാധിച്ചു ഇന്ത്യക്കാർ മരിക്കാനിടയായതിൽ ദുഃഖം രേഖപ്പെടുത്തിയ അലി ബിൻ അഹമ്മദ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ച് കൂടുതൽ ചർച്ച നടത്താനും തീരുമാനിച്ചു. ഖത്തറിനും ഇന്ത്യയ്ക്കും ഇടയിൽ കൂടുതൽ സഹകരണം വളർത്തി കയറ്റിറക്ക് വർധിപ്പിക്കാനും തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com