ADVERTISEMENT

അബുദാബി ∙ ഫൈസർ വാക്സീൻ ലഭിക്കുന്ന രണ്ടു കേന്ദ്രങ്ങൾകൂടി അബുദാബിയിൽ തുറന്നു. സായിദ് പോർട്ടിലെ വാക്സിനേഷൻ സെന്റർ, അൽഐൻ കൺവൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് ഫൈസർ ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ ഈ വാക്സീൻ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ എണ്ണം പത്തായി.

നേരത്തേ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയ്ക്കുകീഴിൽ അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലായി 8 കേന്ദ്രങ്ങളിൽ വാക്സീൻ ലഭ്യമാക്കിയിരുന്നു. 80050 നമ്പറിൽ വിളിച്ച് റജിസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യ വാക്സീൻ ലഭിക്കുക.

ഇതിനു പുറമേ അൽഐനിലെ അൽസരൂജ് ഏരിയയിൽ പുതിയ ഡ്രൈവ് ത്രൂ കേന്ദ്രവും തുറന്നി‍ട്ടുണ്ട്. 6 ട്രാക്കുള്ള കേന്ദ്രത്തിൽ 2 ട്രാക്കിൽ വാക്സീനും ശേഷിച്ചവയിൽ പിസിആർ/ഡിപിഐ ടെസ്റ്റുകളും എടുക്കാം. 16 വയസ്സിനു മുകളിലുള്ളവർക്ക് സൗജന്യ കുത്തിവയ്പ്പെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com