ADVERTISEMENT

അബുദാബി∙ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 900 സ്ഥാപനങ്ങൾക്കു കഴിഞ്ഞ വർഷം പിഴ ചുമത്തി. റസ്റ്ററന്റ് അടക്കം ഭക്ഷ്യോൽപന്ന നിർമാണ, വിതരണ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. നിയമലംഘകരെ കണ്ടെത്താൻ കഴിഞ്ഞ വർഷം 150,419 പരിശോധനകൾ നടത്തിയതായി അബുദാബി ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു.

ഇതിൽ 36,037 പേർക്കെതിരെ നടപടി സ്വീകരിച്ചു. 31,014 പേർക്കു മുന്നറിയിപ്പു നൽകി. 4056 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി. നിയമ ലംഘകരെക്കുറിച്ച് 800555 നമ്പറിൽ അറിയിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com