ADVERTISEMENT

മനാമ∙ BeAware Bahrain എന്ന ആപ്പിൽ കോവിഡ് വാക്സീൻ സ്വീകരിച്ചത് സംബന്ധിച്ച വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കി. ആരോഗ്യമന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി പൊതുജനങ്ങളുടെ പ്രയാസം അകറ്റാനാണെന്ന് ഇ ൻഫർമേഷൻ ആൻഡ് ഇ‌ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. 

മാളുകൾ ഉൾപ്പെടെ പല സ്ഥലങ്ങളിലും പ്രവേശനത്തിന് കോവിഡ് കുത്തിവപ്യ്പ് നടത്തിയതിനുള്ള തെളിവ് ഹാജരാക്കണം. ഭാവിയിൽ അത്തരം കേന്ദ്രങ്ങളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വാക്സീൻ സ്വീകരിച്ചതുമായി ബന്ധപ്പെട്ടെ ഡേറ്റ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുകയാണ് ലക്ഷ്യം. 

2 ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പൂർത്തിയായവർക്കാകും പല കേന്ദ്രങ്ങളിലും ഭാവിയിൽ പ്രവേശനം. അത് തെളിയിക്കുന്നതിനുള്ള രേഖ എളുപ്പത്തിൽ ഹാജരാക്കാൻ ആപിലെ വിവരങ്ങൾ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com