ADVERTISEMENT

കുവൈത്ത് സിറ്റി∙ കഴിഞ്ഞ 2 മാസത്തിനിടെ കുവൈത്ത് വിട്ട പ്രവാസികൾ 83,000. വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഇഖാമ പുതുക്കാനാകാത്തവരും അവരിൽ ഉൾപ്പെടും. ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളതാണ് കണക്ക്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെ 11.59% കുറവുണ്ടായതായി മാൻ‌പവർ അതോറിറ്റിയുടെ കണക്ക്. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഫെബ്രുവരിയിൽ രാജ്യത്തുണ്ടായിരുന്ന ഗാർഹിക തൊഴിലാളികൾ 719988 . ഏപ്രിലിൽ അത് 636525 ആയി. 

ഗാർഹിക തൊഴിലാളി റിക്രൂട്മെന്റ് ഓഫിസുകളുടെ കണക്ക് പ്രകാരം തൊഴിലുടമകൾക്കെതിരെ ഗാർഹിക തൊഴിലാളികൾ ഫിസുകൾക്കെതിരെ 19 പരാതികൾ നൽകിട്. തൊഴിലുടമകൾക്കെതിരെ 95 പരാതിയുണ്ടായി. തൊഴിലാളികൾ ഒളിച്ചോടിയത് സംബന്ധിച്ച് 115 പരാതികൾ ലഭിച്ചു. തൊഴിലുടമകൾ തൊഴിലാളികൾക്കെതിരെ നൽകിയ പരാതികൾ 97. 123 പരാതികളിൽ തൊഴിലുടമയും തൊഴിലാളിയും തമ്മിൽ രമ്യമായ പരിഹാരം സാ‍ധ്യമായി. പാസ്പോർട്ട് പിടിച്ചുവച്ചതുമായി ബന്ധപ്പെട്ട പരാതികളിൽ 32 തൊഴിലാളികൾക്ക് പാസ്പോർട്ട് തിരിച്ചുനൽകിയതായും കണക്കുകൾ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com