ADVERTISEMENT

മക്ക∙ കോവിഡ് കാലത്ത് ലക്ഷക്കണക്കിന് വിശ്വാസികൾക്ക് ആതിഥ്വം വഹിച്ച് മക്കയിലെ ഹറം പള്ളി ചരിത്രം കുറിച്ചു. ഉംറ തീർഥാടകരും സന്ദർശകരുമായി ലക്ഷങ്ങളാണ് ഹറം പള്ളിയിലെത്തിയത്. ശാസ്ത്രീയ പ്രതിരോധ നടപടികളിലൂടെ സന്ദർശകർക്കു രോഗമില്ലെന്നു ഉറപ്പാക്കാനും സാധിച്ചു. മാസ്ക് ധരിച്ചുവെന്നും അകലം പാലിച്ചുവെന്നു ഓരോ നിമിഷവും ഉറപ്പാക്കി. കർമങ്ങൾക്കു തടസ്സമില്ലാത്തവിധം ഹറം പള്ളിയും പരിസരവും തുടർച്ചയായി അണുവിമുക്തമാക്കി. 

2020ലെ റമസാനിൽ ഉംറ തീർഥാടനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴി‍ഞ്ഞ ഹജിനു വിദേശ തീർഥാടകർക്ക് അനുമതിയുണ്ടായിരുന്നില്ല.  ഈ മാസം 17 മുതൽ രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതിനാൽ വിദേശ ഹജ് തീർഥാടകർക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ യാത്രാ നിയന്ത്രണം തുടരുന്ന ഇന്ത്യ ഉൾപ്പെടെ 20 രാജ്യക്കാർക്ക് സൗദിയിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com