ADVERTISEMENT

അബുദാബി∙ യുഎഇയിൽ മസ്ജിദുകളിൽ പെരുന്നാൾ ‍നമസ്കാരത്തിനു വനിതകൾക്കുള്ള പ്രാർഥനാ മുറി തുറക്കില്ലെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി.  

പുരുഷന്മാർ കോവിഡ് നിയമം അനുസരിച്ച് അകലം പാലിച്ചും മാസ്ക് ധരിച്ചും വേണം പള്ളികളിലും ഈദ് ഗാഹുകളിലും നമസ്കാരത്തിന് എത്താൻ. 15 മിനിറ്റിനകം നമസ്കാരവും പ്രഭാഷണവും തീർക്കണം. നമസ്കാരത്തിന് മുൻപും ശേഷവും ഒത്തുചേരാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com