ADVERTISEMENT

കുവൈത്ത് സിറ്റി / മംഗളൂരു∙ കുവൈത്തിൽനിന്ന് ഓക്സിജൻ ഉൾപ്പെടെ ചികിത്സാ ഉപകരണങ്ങളുമായി 2 കപ്പലുകൾ കൂടി മംഗളൂരുവിൽ എത്തി. സമുദ്രസേതു-2 പദ്ധതിയിൽ ഉൾപ്പെടുത്തി വസ്തുക്കൾ ശേഖരിക്കുന്നതിനായി കുവൈത്തിലേക്ക് അയച്ച യുദ്ധക്കപ്പലുകളായ ഐ‌എൻ‌എസ് കൊച്ചി, ഐ‌എൻ‌എസ് താബർ എന്നിവയാണ് മംഗളൂരു തുറമുഖത്ത് എത്തിയത്. 

ഐ‌എൻ‌‌എസ് കൊൽക്കത്ത കഴിഞ്ഞ ദിവസം മംഗളൂരു വ്യോമസേനാ വിമാനത്തിൽ ഡൽഹിയിലും കുവൈത്തിൽനിന്ന് ഓക്സിജനും മറ്റും എത്തിച്ചിരുന്നു. ഐ‌എൻ‌എസ് കൊച്ചിയിൽ 60 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും 800 ഓക്സിജൻ സിലിണ്ടറുകളും 2 ഓക്സിജൻ കൺ‌സൻ‌ട്രേറ്ററുകളുമാണ് എത്തിച്ചത്. ഐ‌എൻ‌എസ് താബറിൽ 40 മെട്രിക് ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജനും 600 ഓക്സിജൻ സിലിണ്ടറുകളുമാണ് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com