ADVERTISEMENT

റാസൽഖൈമ∙ പെരുന്നാളിനു സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായി യുഎഇയിലെ പ്രവാസി കുടുംബം. റാസൽ ഖൈമയിലെ സംഗീത അധ്യാപിക സവിതാ മഹേഷും കുടുംബവും ആലപിച്ച പെരുന്നാൾ ഗാനമാണ് ഫെയ്സ് ബുക്കിൽ വൈറലായത്.

 

ടി.പി. ആലിക്കുട്ടി കുരിക്കൾ എഴുതി കോഴിക്കോട് അബൂബക്കർ സംഗീതം നൽകി ഫിറോസ്‌ ബാബു പാടിയ യാ റസൂലുള്ള എന്നാരംഭിക്കുന്ന ഗാനം സവിത പാടി ഫെയ്സ്‍ ബുക്കിൽ പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കകം ലക്ഷക്കണക്കിനു പ്രേക്ഷകർ കണ്ടു. പതിനായിരത്തിലേറെ പേർ ഇതു പങ്കു വയ്ക്കുകയും ചെയ്‌തു. 

 

സവിതയക്ക് പിന്തുണയുമായി  മക്കളായ ലക്ഷ്മിയും അഭേരിയും ഒപ്പം  ഭർത്താവും റേഡിയോ ഏഷ്യ വാർത്ത അവതാരകനുമായ മഹേഷ് കണ്ണൂരും ചേർന്നു. മകൾ ലക്ഷ്മി പ്ലസ്‌ വൺ വിദ്യാർഥിയും അഭേരി ആറാം ക്‌ളാസ്  വിദ്യാർഥിനിയുമാണ്. കഴിഞ്ഞ ബലി പെരുന്നാൾ ദിനത്തിൽ സവിതയും മകൾ ലക്ഷ്മിയും ചേർന്നു പാടിയ ഉടനെ കഴുത്തെന്റെതറുക്കു ബാപ്പ എന്നാരംഭിക്കുന്ന ഗാനവും ലക്ഷക്കണക്കിന് പ്രേക്ഷകരിൽ എത്തി വൈറൽ വിഡിയോ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com