ADVERTISEMENT

ദുബായ്∙ നാഷനൽ എയർ കാർഗോയും ദുബായ് ആരോഗ്യ വിഭാഗവും സംയുക്തമായി ലോക നഴ്സസ് ദിനത്തിൽ നഴ്സുമാരെ ആദരിച്ചു. റാഷിദ് ആശുപത്രിയിൽ നടന്ന പരിപാടിയിൽ 1500 നഴ്സുമാർ, ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു. 

 

nurses

റാഷിദ് ആശുപത്രി ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഹമദ് അൽ അത്താർ, നാഷനൽ കാർഗോ പ്രസിഡന്റ് ജേക്കബ് മാത്യു,  ചീഫ് ഗ്രോത്ത് ഒാഫിസർ അലന്‍ വൈറ്റ് എന്നിവർ അതിഥികളെ സ്വാഗതം ചെയ്തു.   നഴ്സുമാർക്ക് പ്രത്യേക ഉപഹാരങ്ങൾ സമർപ്പിച്ചു. 

 

നഴ്സുമാരുടെ ആത്മാർഥമായ സേവനത്തിനു നൽകുന്ന അംഗീകാരമാണിതെന്നു ഹമദ് അൽ അത്താർ പറഞ്ഞു. കോവിഡ് രംഗത്തെ മുന്നണിപ്പോരാളികളുടെ സേവനത്തിന് നൽകുന്ന ആദരവ് അവർ അർഹിക്കുന്നതാണെന്ന് ജേക്കബ് മാത്യു പറഞ്ഞു.  ദുബായ് ആരോഗ്യ വിഭാഗം, റാഷിദ് ആശുപത്രി മാനേജ്മെന്റ്, നാഷനൽ എയർ കാർഗോ ഗ്രൂപ്പ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com