ADVERTISEMENT

ദുബായ് ∙ ഈദ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ മാളുകളും കടകളും മറ്റും പ്രഖ്യാപിച്ച ഓഫറുകളും ക്യാംപെയ്നും ഇന്നു കൂടി തുടരും. ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ ഏതു കടയിലും 250 ദിർഹം മുടക്കി സാധനങ്ങൾ വാങ്ങുന്നവർക്ക് 20202 മോഡൽ ഡോഡ്ജ് ചാർജർ കാർ സമ്മാനം ലഭിക്കാൻ അവസരമുണ്ടെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീടേൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) വ്യക്തമാക്കി.

മാൾ ഓഫ് എമിറേറ്റ്സ്, റൈപ്പ് മാർക്കറ്റ് എന്നിവിടങ്ങളിലും ഓഫറുകളുണ്ട്. ഇവിടെ 300 ദിർഹം മുടക്കി സാധനങ്ങൾ വാങ്ങുന്നവർക്ക് അരലക്ഷം ഷെയർ പോയിന്റുകളും പ്രത്യേക ഈദ് സമ്മാനവും ലഭിക്കും. ദ് പോയിന്റിൽ ലോകത്തെ ഏറ്റവും വലിയ ജലധാരയിൽ പ്രത്യേക ഡിസ്നി ഷോ. രാത്രി ഏഴു മുതൽ ഇവിടുത്തെ റസ്റ്ററന്റുകളിൽ പ്രത്യേക വിഭവങ്ങളും തയാർ. സിറ്റി വാക്കിലെ റസ്റ്ററന്റുകളിലും കഫേകളിലും ആകർഷകമായ ഓഫറുകളുണ്ട്.

ചിലയിടങ്ങളിൽ 20% ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മിയാബിയിൽ രണ്ടുപേർക്ക് 129 ദിർഹത്തിന് രണ്ടു ഡിന്നറുകളുണ്ട്. സ്റ്റീക്കൻജിയിൽ ഗോൾഡ് മെനുവിന് 99 ദിർഹവും സിൽവറിന് 59 ദിർഹവും മാത്രം. ദുബായ് മാളിലും ദുബായ് മറീന മാളിലും ഷോപ്പിങ് നടത്തുന്നവർക്ക് ഒരു ലക്ഷം പോയിന്റുകൾ ഉള്ള ഇമാർ കാർഡ് സമ്മാനം ലഭിക്കാൻ അവസരം. ഇമാറിന്റെ ഏതു കടയിലും ഈ കാർഡ് ഉപയോഗിക്കാം. ഇതു കൂടാതെ ഭാഗ്യ നറുക്കെടുപ്പിലും പങ്കെടുക്കാൻ അവസരം ലഭിക്കും. മെർകറ്റോ മാൾ, ടൌൺ സെന്റർ ജുമൈറ എന്നിവിടങ്ങളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് പതിനായിരം ദിർഹം സമ്മാനം നേടാൻ അവസരമുണ്ട്.

200 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുക. ഫെസ്റ്റിവൽ പ്ലാസയിലെത്തുന്ന ഭക്ഷണപ്രിയർക്ക് ലുലുവിൽ ഒഴികെയുള്ള ഏതു കഫേകളിലും റസ്റ്ററന്റുകളിലും നൂറ് ദിർഹത്തിന് പതിനായിരം ദിർഹം സമ്മാനം നേടാൻ സാധിക്കും. 16വരെയുണ്ട് ഈ ഓഫർ. ദയ്റാ സിറ്റി സെന്ററിൽ സെന്റർ പോയിന്റ് ഗിഫ്റ്റ് വൌച്ചറുകൾ സമ്മാനം നേടാം. അൽ ഖവനീജ് ലാസ്റ്റ് എക്സിറ്റിൽ രാത്രി ഏഴു മുതൽ കണ്ണഞ്ചിപ്പിക്കുന്ന ദീപലങ്കാരങ്ങൾ.

ദുബായിലെ അൽ നഫൂറ, ദ് പാമെറി തുടങ്ങി പല റസ്റ്ററന്റുകളിലും ഈദ് ബുഫെകളും പ്രത്യേക വിഭവങ്ങളും ആകർഷകമായ ഓഫറുകളിൽ ഇന്നു കൂടി ലഭിക്കുമെന്ന് ഡിഎഫ്ആർഇ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com