ഒമാനില്‍ കാണാതായ മലയാളി കാറിനുളളിൽ മരിച്ച നിലയില്‍
Mail This Article
×
മസ്കത്ത്∙ ഒമാനില്‍ കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കീത്തേടത്ത് പുതിയ പുരയില്‍ ഉസ്മാനെ (65) ആണു മസ്കത്തിലെ ഖുറമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയോടെ മത്രയില്‍ നിന്നു തൊഴിലുടമയെ കാണുന്നതിനായി പുറപ്പെട്ട ഉസ്മാന് തിരിച്ചെത്തിയിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലും ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായുള്ള സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.
ഇതിനിടെ ഞായറാഴ്ച വൈകിട്ടോടെയാണു ഖുറമിന് സമീപം സരൂജിലെ പാര്‍ക്കിങ്ങില്‍ സ്വന്തം കാറിനുള്ള മരിച്ച നിലയില്‍ റോയല്‍ ഒമാന്‍ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന്, മൃതദേഹം പൊലീസ് ഖൗല ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.