ADVERTISEMENT

ദുബായ്∙പൊതുസ്ഥലത്തും സമൂഹമാധ്യമങ്ങളിലും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയോ പ്രതികരിക്കുകയോ ചെയ്യുന്നവർക്ക് ചുരുങ്ങിയത് 6 മാസം തടവുശിക്ഷ നടപ്പാക്കാനൊരുങ്ങി യുഎഇ.

വനിതകൾ, 15 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അപമാനിക്കുന്നവർക്ക് ഒരു വർഷത്തെ തടവും 10,000 ദിർഹവുമാണ് (ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യൻ രൂപ) ശിക്ഷ. സമൂഹമാധ്യമങ്ങളിലെ മാന്യമല്ലാത്ത പ്രതികരണങ്ങൾ, ചേഷ്ടകൾ, മറ്റു സൂചനകൾ തുടങ്ങിയവയും ശിക്ഷയുടെ പരിധിയിൽ വരും.

വനിതകൾക്കു മാത്രം പ്രവേശനമുള്ള കടകളിലും മേഖലകളിലും പുരുഷന്മാർ വേഷം മാറിയെത്തിയാൽ ഒരു വർഷം തടവോ 10,000 ദിർഹമോ രണ്ടും ഒരുമിച്ചോ ആണു ശിക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com