മനോരമ ഇയർ ബുക്കിലൂടെ ഡിസൈൻ കോഴ്സിൽ പ്രവേശനം

design-cource
SHARE

ദുബായ്∙ പ്ലസ് ടു വിജയിച്ച വിദ്യാർഥികള്‍ക്കു ദേശീയ ഡിസൈന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ലഭിക്കുന്നതിന് എറണാകുളത്തെ സ്വകാര്യ സ്ഥാപനം പിന്തുടരുന്നതു മലയാള മനോരമ ഇയര്‍ ബുക്ക്. ഡിസൈനര്‍ കോഴ്‌സിന്റെ പരിശീലക മുൻ പ്രവാസി വിദ്യാർഥിനിയും. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ (എന്‍ഐഡി), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ( നിഫ്റ്റ്), ഐഐടി എന്നീ സ്ഥാപനങ്ങള്‍ നടത്തുന്ന ഡിസൈന്‍ പ്രവേശന പരീക്ഷയ്ക്ക് ഉത്തരേന്ത്യയിലെ  വിദ്യാര്‍ത്ഥികള്‍ പോലും പൊതുവിജ്ഞാനവും കലാചരിത്രങ്ങളും മനസ്സിലാക്കാന്‍ മനോരമ ഇയര്‍ ബുക്കിനെയാണ് ആശ്രയിക്കുന്നതെന്ന് പരിശീലക മലപ്പുറം എടവണ്ണ സ്വദേശിനിയായ ഗായ അബ്ദുൽ കബീർ പറഞ്ഞു. 

gaya

അജ്മാൻ, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നു ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗായ മുംബൈയിലെയും അഹമ്മദാബാദിലെയും സ്വകാര്യ സ്ഥാപനത്തില്‍ പഠിച്ചാണ് ഡിസൈന്‍ പ്രവേശന പരീക്ഷ വിജയിച്ചത്. തുടർന്ന് മികച്ച റാങ്കോടെ മുംബൈ നിഫ്റ്റില്‍ പ്രവേശനം നേടി.  ന്യൂ മുംബൈയില്‍ മനോഹരമായ നിഫ്റ്റ് ക്യാംപസ് ചുമര്‍ ചിത്രങ്ങള്‍ ഗായയും സുഹൃത്തുക്കളും വരച്ചതാണ്.  പഠന കാലത്ത് തന്നെ തനിക്ക് പരിചയമുള്ള കുടുംബങ്ങളിലെയും മറ്റും പ്ലസ് ടു വിദ്യാർഥികളിൽ ഇൗ കോഴ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഒട്ടേറെ പേരെ ഡിസൈന്‍ മേഖലയില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളില്‍ കൂടുതല്‍ തൊഴില്‍ അവസരം ലഭിക്കുന്ന ഇൗ മേഖലയിലേയ്ക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പ്രവേശന പരീക്ഷക്ക് പരിശീലനം നല്‍കുന്ന കേരളത്തിലെ ആദ്യ പരിശീലനം കേന്ദ്രം ഗായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈന്‍ എന്ന പേരില്‍ കോഴിക്കോട് ആരംഭിച്ചിരിക്കുകയാണ്.  

മുംബൈ ചുമരുകളെ മനോഹരമാക്കി

പ്രതിവര്‍ഷം 20 ലക്ഷം മുതല്‍ 70 ലക്ഷം രൂപ വരെ വേതനം ലഭിക്കുന്ന ഡിസൈന്‍ മേഖലയില്‍ മലയാളികള്‍ വളരെ അപൂർവമായേ എത്തപ്പെടാറുള്ളൂ എന്ന് ഗായ പറയുന്നു. സംസ്ഥാന, ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 7,000 ലേറെ സീറ്റുകളാണുള്ളത്. പ്ലസ് ടു ഏതു വിഷയം എടുത്തു വിജയിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷ എഴുതാന്‍ കഴിയും. നാലു വര്‍ഷത്തെ ബി.ഡെസ് കോഴ്‌സിനു ശേഷം എം.ഡൈസും എടുത്ത് ഗവേഷണവും നടത്താനും ഡിസൈന്‍ മേഖലയില്‍ അവസരമുണ്ട്. ഫോൺ: 83018 00009.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA