ADVERTISEMENT

ദോഹ ∙ വക്രയിൽ ബോട്ട് മുങ്ങി കടലിൽ കുടുങ്ങിയ 3 പേരെ മറ്റൊരു ബോട്ടിലെത്തിയ മലയാളികൾ രക്ഷപ്പെടുത്തി. തീരത്തു നിന്ന് 12 കിലോമീറ്റർ അകലെ അപകടത്തിൽപ്പെട്ടവരെ ഉല്ലാസ ബോട്ടിലെത്തിയ ചെങ്ങന്നൂർ സ്വദേശി സിജോ, സഹോദരൻ ജോൺസി, ടൈറ്റസ്, കോഴിക്കോട് സ്വദേശി ഫാസിൽ എന്നിവരാണ് രക്ഷപ്പെടുത്തിയത്.

2 ഈജിപ്തുകാരും ഒരു ജോർദാൻ സ്വദേശിയുമാണ് അപകടത്തിൽപ്പെട്ടത്. ലൈഫ് ജാക്കറ്റിട്ട് വെള്ളത്തിൽക്കിടന്ന് അവശനിലയിലായ ഇവരെ കയർ എറിഞ്ഞുകൊടുത്ത് ബോട്ടിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടർന്നു കോസ്റ്റ് ഗാർഡിനെ വിവരമറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com