sections
MORE

'അല്‍മംഷ സീറ'ക്ക് തുടക്കം: 1.6 ബില്യന്‍ ചെലവില്‍ 1,699 ഭവന യൂണിറ്റുകള്‍

alef
SHARE

ഷാര്‍ജ ∙ റിയല്‍ എസ്‌റ്റേറ്റ് വികസന കമ്പനിയായ അലിഫ് ഗ്രൂപ്പിന്റെ അല്‍ മംഷ ഫ്‌ളാഗ്ഷിപ് പ്രൊജക്ടിലുള്‍പ്പെട്ട 'അല്‍മംഷ സീറ' പദ്ധതിക്ക് തുടക്കം.

പുതിയ റിയല്‍ എസ്‌റ്റേറ്റ് വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റി, നിലവിലെ അസാധാരണ ശേഷികളും സൗകര്യങ്ങളും പരിചയപ്പെടുത്തുന്ന, ഷാര്‍ജ പോലെ ഒരു ആധുനിക നഗരത്തിന്റെ സവിശേഷത ഉള്‍ക്കൊള്ളുന്ന പ്രൊജക്ട് കൂടിയാണിത്. 1.6 ബില്യന്‍ ദിര്‍ഹമിലാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. മൂന്നു റെസിഡെന്‍ഷ്യല്‍ കോംപ്‌ളക്‌സുകളിൽ സ്റ്റുഡിയോയ്ക്ക് പുറമെ, 1,2, 3 ബെഡ്‌റൂം അപാര്‍ട്ട്‌മെന്റുകളടക്കം 11 കെട്ടിടങ്ങളിലായി ആകെ 1,699 യൂണിറ്റുകളുണ്ടായിരിക്കും. രാജ്യാന്തര നിലവാരത്തില്‍ ഏറ്റവും മികച്ച നൂതന സൗകര്യങ്ങളാണ് ഈ യൂണിറ്റുകളിലുള്ളത്. 2024 അവസാന പാദത്തോടെ പ്രൊജക്ട് പൂര്‍ത്തീകരിക്കും. നീന്തൽക്കുളങ്ങൾ, ഫുട്‌ബോള്‍-ക്രിക്കറ്റ് മൈതാനങ്ങൾ, ബാസ്‌കറ്റ് ബോള്‍-വോളിബോള്‍-ടെന്നിസ് കോര്‍ട്ടുകള്‍, തുറസ്സായ ഹരിത ഇടങ്ങള്‍, റീടെയില്‍ സ്‌റ്റോറുകള്‍, കുട്ടികളുടെ ഏരിയ, ഉല്ലാസ സൗകര്യങ്ങള്‍, ഈവന്റുകള്‍-ഷോകള്‍-എക്‌സിബിഷനുകള്‍ എന്നിവയ്ക്കുള്ള സ്ഥലങ്ങള്‍ തുടങ്ങിയവ ഉൾപ്പെടുന്നു. 

esha

ഷാര്‍ജയുടെ സമ്പന്നമായ ചരിത്രം, സംസ്‌കാരം, വിദ്യാഭ്യാസം, നഗരവത്കരണം എന്നിവ ഉള്‍ക്കൊണ്ട് ആധുനിക ജീവിത ശൈലികള്‍ സ്വാംശീകരിച്ച് സമൂഹത്തിനും ചെറുകിട കച്ചവടക്കാര്‍ക്കും സൗകര്യപ്പെടുന്ന ഒരു സമുച്ചയം നിര്‍മിക്കാനുള്ള ഗ്രൂപ്പിന്റെ സ്ഥാപകന്‍  ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ കാഴ്ചപ്പാട് ഉള്‍ച്ചേര്‍ന്നതാണ് ഈ പദ്ധതിയെന്ന് സിഇഒ ഈസാ അതായ പറഞ്ഞു.

കോവിഡ് 19 ലോകത്തിന് മാറ്റം കൊണ്ടുവന്നുവെന്നതും പെരുമാറ്റത്തിലും ജീവിത ശൈലിയി ലും അത് പരിവര്‍ത്തനം സൃഷ്ടിച്ചുവെന്നതും ഒരു ബ്രാൻഡ് എന്ന നിലയില്‍ മനസ്സിലാക്കുകയും അതിനായി സ്ഥിരമായി വിപണിയെ വിലയിരുത്തുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഷാര്‍ജയിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരണമുള്ളതിനാല്‍, സൗകര്യപ്രദമായ വായ്പാ-അനുബന്ധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി ഗുണകരമായ വിലയില്‍ യൂണിറ്റുകള്‍ സ്വന്തമാക്കാന്‍ ഉത്തമ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മുത്തച്ഛനാണ് അരവിന്ദിന്റെ ഹീറോ | ഓട്ടിസം സ്വാഭിമാന ദിനം | Manorama Online

MORE VIDEOS
FROM ONMANORAMA