ADVERTISEMENT

ദുബായ് ∙ 2021-2022 അധ്യയന വർഷത്തിൽ 10 സ്വകാര്യ സ്കൂളുകൾ കൂടി തുറക്കും. 

തിലാൽ അൽ ഗാഫ്, അൽ വർഖ, കരാമ, ബർഷ, സിറ്റി വോക്, മിർദിഫ്, നാദ് അൽ ഷെബ, അൽ ഖവാനീജ്, റാഷിദിയ എന്നിവിടങ്ങളിൽ സ്കൂളുകൾ തുറക്കുന്നതോടെ ഏകദേശം 1,500 കുട്ടികൾക്ക് അധികമായി പ്രവേശനം നൽകാനാകുമെന്നു നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പെർമിറ്റ് വകുപ്പ് തലവൻ മുഹമ്മദ് അഹമ്മദ് ദർവീശ് അറിയിച്ചു.ഓസ്ട്രേലിയൻ, യുകെ, യുഎസ്, ഐബി പാഠ്യപദ്ധതികളാകും ഇവിടെയുണ്ടാകുക. ആദ്യമായാണ് ഓസ്ട്രേലിയൻ സിലബസിന് അനുമതി നൽകിയത്. യുകെയിൽ 500 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള  റോയൽ ഗ്രാമർ സ്കൂൾ ഗിൽഡ്ഫോഡിന്റെ ശാഖയും അടുത്ത അധ്യയന വർഷമുണ്ടാകും. 3 വർഷത്തിനിടെ 25 സ്കൂളുകളാണ് തുറന്നത്. ദുബായിലെ സ്വകാര്യ സ്കൂളുകളിൽ 2,86,500 കുട്ടികൾ പഠിക്കുന്നതായാണു കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com