ADVERTISEMENT

മനാമ∙ 6.2 മെഗാവാട്ട് ഉൽപാദനശേഷിയുള്ള വൻ സോളർ വൈദ്യുതി സംവിധാനം സ്ഥാപിക്കുന്നതിന് മാജിദ് അൽ ഫുതൈം കമ്പനിയും യെലോ ഡോർ എനർജി കമ്പനിയും കരാർ ഒപ്പുവച്ചു. ബഹ്‌റൈൻ മാളിൽ സൗരോർജ്ജം ലഭ്യമാ‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാ‍ണ് പദ്ധതി.  

മാജിദ് അൽ ഫുതൈം സി‌എസ്‌ഒ ഇബ്രാഹിം അൽ സുബൈ. കാരിഫോർ ബഹ്‌റൈൻ ഡയറക്ടർ ജെറോം എക്കൽ, യെലോ ഡോർ എനർജി സിസി‌ഒ റോറി മൈകാർത്തി, സാമ്പത്തിക വികസന ബോർദ് സി‌ഐഒ മഹ്‌മൂദ് അൽ അറാദി എന്നിവർ സംബന്ധിച്ചു.

പുനരുപയോഗ വൈദ്യുതിക്ക് പ്രാമുഖ്യം എന്ന ദേശീയ കാഴ്ചപ്പാടിന് പിന്തുണയുമായി സ്വകാര്യമേഖലയിൽ നടപ്പാക്കുന്ന വൻ പദ്ധതിയാണ് ഇത്. 

വൈദ്യുതി ഉപയോഗ ചെലവ് ചുരുക്കാൻ പദ്ധതി സഹായിക്കും.  വാണിജ്യ മേഖലയിൽ കാർബൺ തോത് കുറയ്ക്കാനും സാധ്യമാകുമെന്നതാണ് പദ്ധതിയുടെ ഗുണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com