ADVERTISEMENT

ദുബായ് ∙ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് അടുത്തമാസം (ജൂലൈ) 6 വരെ സാധാരണ സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയർലൈൻസും അറിയിച്ചു. നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ സിവിൽ വ്യാമയാന വകുപ്പിനെ ഉദ്ധരിച്ച് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

തങ്ങളുടെ വെബ് സൈറ്റിൽ വൈകാതെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമെന്ന് എമിറേറ്റ്സ് അധികൃതർ പറഞ്ഞു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവർ ബന്ധപ്പെട്ടാൽ സഹായം നൽകുന്നതാണെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കും യുഎഇയിലേക്ക് പ്രവേശിക്കാനാകില്ല. യുഎഇ താമസവീസക്കാരായ പ്രവാസി മലയാളികളടക്കം ഒട്ടേറെപ്പേരാണു പ്രവേശനവിലക്ക് കാരണം നാട്ടിൽ കുടുങ്ങിയിട്ടുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com