ADVERTISEMENT

കുവൈത്ത് സിറ്റി∙ വിദേശികൾക്ക് അവരുടെ സ്പോൺസറുടെ  അനുമതിയോടെ മാത്രമേ ഫിലിപ്പീൻസുകാരായ ഗാർഹികതൊഴിലാളികളെ നിയമിക്കാനാകുവെന്ന് ഫിലിപ്പീൻസ് അധികൃതർ.

നിയമിതരാകുന്ന ഗാർഹികതൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഈ നിബന്ധനയെന്ന് അവർ വ്യക്തമാക്കി. ഫിലിപ്പീൻസുകാരായ ഗാർഹിക തൊഴിലാളിയെ തേടുന്ന വിദേശിയുടെ പ്രതിമാസ ശമ്പളം 2500 ദിനാറിൽ കുറയരുതെന്നും വ്യവസ്ഥയുണ്ട്. ഗാർഹിക തൊഴിലാളിക്ക് ശമ്പളം നൽകുന്നതിനുള്ള തൊഴിലുടമയ്ക്ക് ഉണ്ടെന്ന് ഉറപ്പുവരുത്താനാണ് അത്.

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതി തേടി സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും അപേക്ഷ ലഭിക്കുന്നുണ്ടെന്ന് ഫിലിപ്പീൻസ് അംബാസഡർ മുഹമ്മദ് നൂറുദ്ദീൻ എൻ. ലൊമെൻഡോത് പറഞ്ഞു. 

സ്വദേശികളുടെതിൽ നിന്ന് ഭിന്നമായി വിദേശി കുടുംബങ്ങൾക്ക് കൂടുതൽ വ്യവസ്ഥകൾ നിർണയിച്ചിട്ടുണ്ട്.  തൊഴിലുടമകളായ വിദേശികൾ അവരുടെ സ്പോൺസർമാരിൽനിന്ന് നിരാക്ഷേപ പത്രം വാങ്ങിയിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com