ADVERTISEMENT

കുവൈത്ത് സിറ്റി∙ ഇന്ത്യൻ വിദേശകാര്യമന്ത്രി വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് കുവൈത്തിൽ ഇന്നും നാളെയും  തിരക്കിട്ട പരിപാടികൾ. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഉൾപ്പെടെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി ജയ്ശങ്കർ വിവിധ യോഗങ്ങളിലും പങ്കെടുക്കും. 

കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഗാർഹിക തൊഴിൽ കരാർ മന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചേക്കും. അത് സാധ്യമായാൽ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ അവകാശ സം‌രക്ഷണ വിഷയത്തിൽ സുപ്രധാന നേട്ടമാകും. 

കുടിയേറ്റ നിയമത്തിന്റെ  പരിധിയിൽ നിന്ന് തൊഴിൽനിയമത്തിന്റെ പരിരക്ഷയിലേയ്ക്ക് ഗാർഹിക തൊഴിലാളികൾ മാറുമെന്നതാകും കരാർ വഴി ലഭിക്കുന്ന വലിയ നേട്ടം എന്നാണ് സൂചന.

ജിസിസി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്ഥാനപതിമാരുടെ യോഗത്തിലും മന്ത്രി ജയ്ശങ്കർ പങ്കെടുക്കും.

കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ. അഹമ്മദ് നാസർ മുഹമ്മദ് അൽ സബാഹിന്റെ ഇന്ത്യ സന്ദർശനവേളയിൽ ആവിഷ്കരിച്ച ഇന്ത്യ-കുവൈത്ത് സംയുക്ത കമ്മീഷൻ‌റെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ചും മന്ത്രി ജയ്ശങ്കറിന്റെ സാന്നിധ്യത്തിൽ ചർച്ചയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com