ADVERTISEMENT

ദോഹ∙ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ രാജ്യാന്തര നിലവാരം ഉറപ്പാക്കിയ ഹമദ് വിമാനത്താവളത്തിന് ബിഎസ്ഐ ( ബ്രിട്ടിഷ് സ്റ്റാൻഡേർഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ) അംഗീകാരം. 

സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) മാർഗനിർദേശങ്ങൾ പാലിച്ചുള്ള പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയതിനാണിത്. 

ശുചിത്വം പാലിക്കുന്നതിലും യാത്രക്കാർക്കും ജീവനക്കാർക്കും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിലും മുൻ നിരയിലാണെന്നും വിലയിരുത്തപ്പെട്ടു. വിമാനത്താവളത്തിലെ എല്ലാ ജീവനക്കാർക്കും വാക്‌സീൻ നൽകിവരികയാണ്.

എലിവേറ്ററുകൾ, ബാഗേജ് സ്ക്രീനിങ് എന്നിവയടക്കമുള്ള മേഖലകൾ അണുവിമുക്തമാക്കാൻ നടപടി സ്വീകരിക്കുന്നു.  ശുചീകരണ നടപടികൾക്ക് റോബട്ടുകളുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com