ADVERTISEMENT

 ഷാർജ ∙ കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ വന്നതോടെ ഗ്രൂപ്പിന് അതീതമായി മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്  ഇ. പി. ജോൺസൺ പറഞ്ഞു. ദുബായ് കണ്ണൂർ ജില്ലാ ഇൻകാസ് കമ്മിറ്റി നടത്തിയ കെ. സുധാകരൻ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇൻകാസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. കെ. റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒെഎസിസി ഗ്ലോബൽ സെക്രട്ടറി അഡ്വ. ഹാഷിക്ക് തൈക്കണ്ടി മോഡറേറ്ററായിരുന്നു. 

ദുബായ് ഇൻകാസ് പ്രസിഡന്റ് നദീർ കാപ്പാട് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ മോഹൻദാസ്, എസ്.എം. ജാബിർ, ബാലകൃഷ്ണൻ അരിപ്ര, മൊയ്‌തീൻ കുറ്റ്യാടി, സി.എ. ബിജു കായംകുളം, അഷ്‌റഫ്‌ പാലേരി, ബി. പവിത്രൻ, സുജിത് ആലപ്പുഴ, അജിത് കണ്ണൂർ, ഷാജി അലവിൽ, അനന്ദൻ മയ്യിൽ, ബാബുരാജ് എറണാകുളം, ഇക്ബാൽ ചെക്യാട്, നളിനി അനന്തൻ, ഷംസുദ്ദീൻ മുണ്ടേരി, അനൂപ് മട്ടന്നൂർ, ജിജോ ചിറക്കൽ, ഷൈജു അമ്മാനപ്പാറ, അയൂബ് മയ്യിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com