ADVERTISEMENT

മസ്‌കത്ത് ∙ കണ്ണൂര്‍ സ്വദേശി മസ്‌കത്തിലെ മത്രയില്‍ ഹൃദയാഘാതം മൂലം മരിച്ചു. അത്താഴക്കുന്ന സ്വദേശി ബത്തക്ക കോളേത്ത് മുസ്തഫ (65) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ സുബ്ഹി നിസ്‌കാരം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന മുസ്തഫയെ മത്ര ജിബ്രുവിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

38 വര്‍ഷമായി ഒമാനില്‍ പ്രവാസിയാണ്. പരേതരായ പാറയില്‍ അബ്ദുല്‍ ഖാദര്‍ - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റൗള. മക്കള്‍: സമീറ, സീനത്ത്, സുഫൈദ്, ഷബീറ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com