ADVERTISEMENT

ഷാർജ∙ കൊളരാട് പ്രവാസി സംഘടനയുടെ ആഭിമുഖ്യത്തിൽ അഴിയൂർ പഞ്ചായത്തിലെ കൊളരാട്  ഗ്രാമവാസികൾക്ക് കിറ്റ് വിതരണം ചെയ്തു.പത്താം വാർഡിലെ 270  വീടുകളിൽ 14 ഇന പലവ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റാണ് നൽകിയത്. വാർഡ് മെംബർ സാവിത്രി ടീച്ചർ മുതിർന്ന മുൻ പ്രവാസി മഠപ്പറമ്പത്ത് വിജയന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

കൊളരാട് പ്രവാസി കൂട്ടായ്മയിലെ ബിജു തെക്കൻ, രൂപേഷ് കൊളരാട്, രഞ്ജിത്ത് എരട്ടേൻ, സുനിൽ കാഞ്ഞിലേരി, എന്നിവരും, നാട്ടിലെ ആർആർടി പ്രവർത്തകരായ മനോജ് കാഞ്ഞിലേരി, ബിജു കിടക്ക, കൂടാതെ ലിനിഷ്, മനോജ് മാടായി, തുടങ്ങിയവരും പങ്കെടുത്തു. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കൊളരാട് മേഖലയിലെ സുഹൃത്തുക്കൾ രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മഎക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com