ADVERTISEMENT

കുവൈത്ത് സിറ്റി ∙ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ഓവർസീസ് രണ്ടാം വാർഷികം ഇന്ന് (വ്യാഴം) തുടങ്ങും. വൈകിട്ട് ആറിന് സൂം സംവിധാനത്തിൽ നടത്തുന്ന ആഘോഷപരിപാടിയിൽ സംസ്ഥാന, ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ കലാമത്സരം, രക്തദാന ക്യാം‌പ് എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഓവർസീസ് പ്രസിഡന്റ് ബിബിൻ പി ചാക്കോ, വൈസ് പ്രസിഡന്റ് സോബി ജോർജ്, സംസ്ഥാന പ്രതിനിധി എൽ.ആർ ജോബി, ദേശീയകമ്മിറ്റി സെക്രട്ടറി കെ.വി.ജിനു, വാർഷികാഘോഷ കമ്മിറ്റി കൺ‌വീനർ ഷൈജു കുര്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com