ADVERTISEMENT

ദുബായ് ∙ മെട്രോ ട്രെയിനിൽ മാസ്ക് ധരിക്കാതെ യാത്രക്കാരൻ നൃത്തം ചെയ്ത സംഭവത്തെ തുടർന്ന് നിരീക്ഷണവും നടപടികളും ശക്തമാക്കി ആർടിഎ. സുരക്ഷാ ചട്ടങ്ങളുടെ പുതിയ പട്ടിക പുറത്തിറക്കി. കോവിഡ് സാഹചര്യത്തിൽ സ്റ്റേഷനുകളിലും ട്രെയിനിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു.

ഇതുസംബന്ധിച്ച് ക്യാംപെയ്ൻ നടത്തുമെന്ന് റെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഹസ്സൻ അൽ മുതാവ പറഞ്ഞു.ട്രെയിൻ ഓടിത്തുടങ്ങുമ്പോൾ വാതിൽ തുറക്കാൻ ശ്രമിക്കുകയോ പുറപ്പെടാൻ തുടങ്ങുമ്പോൾ ഓടിക്കയറുകയോ ചെയ്താൽ 100 ദിർഹമാണു പിഴ. 

സീറ്റിൽ കാൽകയറ്റി വയ്ക്കുക, ഭക്ഷണ-പാനീയങ്ങൾ കഴിക്കുക, ച്യുയിങ് ഗം ചവയ്ക്കുക, വനിതകളുടെയും കുട്ടികളുടെയും കോച്ചിൽ മറ്റുള്ളവർ യാത്രചെയ്യുക എന്നിവയ്ക്കും 100 ദിർഹം വീതം പിഴ ചുമത്തും.  

മറ്റു നിയമലംഘനങ്ങൾ, പിഴകൾ

∙ വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യുക-100 ദിർഹം

∙ പുകവലിക്കുക, ചപ്പുചവറുകൾ നിക്ഷേപിക്കുക, കാലാവധി കഴിഞ്ഞ നോൽ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യാൻ ശ്രമിക്കുക, മറ്റുള്ളവരുടെ കാർഡ് ഉപയോഗിച്ചു യാത്ര ചെയ്യുക-200 ദിർഹം.  സ്റ്റേഷനിൽ ഉറങ്ങുക-300 ദിർഹം

∙ വ്യാജ കാർഡ് ഉപയോഗിക്കുക, മദ്യം കൊണ്ടുപോകുക-500 ദിർഹം.

∙ ആയുധങ്ങൾ, മൂർച്ചയേറിയ ഉപകരണങ്ങൾ, തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവ കൊണ്ടുപോകുക-1,000 ദിർഹം

∙ സീറ്റോ ഉപകരണങ്ങളോ കേടുവരുത്തുക-2,000 ദിർഹം

∙ മെട്രോ യാത്രക്കാരുടെ പാർക്കിങ് മേഖലകളിൽ അനുവദനീയമായതിലും കൂടുതൽ സമയം മറ്റുള്ളവർ  പാർക്ക് ചെയ്യുക-100 മുതൽ 1,000 ദിർഹം വരെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com