യുഎഇയിൽ 7 കോവിഡ് മരണം കൂടി; 2,190 പുതിയ രോഗികൾ
Mail This Article
അബുദാബി ∙ യുഎഇയിൽ കോവിഡ്19 ബാധിതരായ 7 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. 2,190 പേർക്കു കൂടി രോഗം ബാധിച്ചതായും 2,132 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആകെ രോഗികൾ–5,91,613. രോഗമുക്തി നേടിയവർ–5,70,960. ആകെ മരണം–1,717. വിവിധ രാജ്യക്കാരാണ് രോഗബാധിതരെന്നും ഇവർക്ക് മികച്ച ചികിത്സയാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
ആകെ പരിശോധന 52.1 ദശലക്ഷത്തിലേറെ
യുഎഇയിൽ കോവിഡ് പരിശോധന ആകെ 52.1 ദശലക്ഷത്തിലേറെ ആയതായി അധികൃതർ പറഞ്ഞു. രാജ്യവ്യാപകമായി പ്രതിരോധ കുത്തിവയ്പ് ശക്തമായി നടന്നുവരുന്നതായും അറിയിച്ചു.
അതേസമയം, എല്ലാവരും സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇല്ലെങ്കിൽ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് വിലയില്ലാതായിപ്പോകുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.