ADVERTISEMENT

ദുബായ്∙ വൈസ്മെൻ ഇന്റർനാഷനൽ മിഡിൽ ഈസ്റ്റ് റീജൻ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നാളെ വൈകിട്ട് അഞ്ചിന് നടക്കും.

 രാജ്യാന്തര പ്രസിഡന്റ് ജേക്കബ് ക്രിസ്റ്റൻസൻ മിഡിൽ ഈസ്റ്റ് റീജൻ ഉദ്ഘാടനം ചെയ്യും. സൗത്ത് വെസ്റ്റ് ഇന്ത്യ റീജനൽ ഡയറക്ടർ മാമ്മൻ ഉമ്മൻ അധ്യക്ഷത വഹിക്കും. നിയുക്ത രാജ്യാന്തര പ്രസിഡന്റ് ഡോ. കിം സാങ് ചേ മുഖ്യപ്രഭാഷണം നടത്തും. റീജനൽ ഡയറക്ടർ ജോബി ജോഷ്വ(ദുബായ്)യുടെയും മറ്റ് ഭാരവാഹികളുടെയും സ്ഥാനാരോഹണത്തിന് ഇന്ത്യൻ ഏരിയ പ്രസിഡന്റ് അഡ്വ. ഷാനവാസ്ഖാൻ നേതൃത്വം നൽകും. റീജനൽ ബുള്ളറ്റിൻ പ്രകാശനം ഡോ.കെ.സി സാമുവൽ നിർവഹിക്കും. മിഡിൽ ഈസ്റ്റ് റീജന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിയുക്ത ഇന്ത്യൻ ഏരിയ പ്രസിഡന്റ് ഓർലീൻസ് ഫിഗറാഡോ രക്ഷാധികാരി ഒ.സി. ഫിലിപ്പോസ് എന്നിവർ ചേർന്ന് നിർവഹിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com