ADVERTISEMENT

കുവൈത്ത് സിറ്റി ∙ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ സന്ദർശിച്ചു. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് മന്ത്രി  പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദിന് കൈമാറി. പ്രതിസന്ധി വേളയിൽ ഇന്ത്യക്ക് ഓക്സിജനും മറ്റു ഉപകരണങ്ങളും നൽകിയ സഹായിച്ച കുവൈത്ത് നേതൃത്വത്തിനുള്ള നന്ദി മന്ത്രി ജയ്ശങ്കർ അറിയിച്ചു.

കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ്,  പ്രധാനമന്ത്രിയുടെ ഓഫീസ് മേധാവി അബ്ദുൽ അസീസ് ദഖീൽ അൽ ദഖീൽ, വിദേശമന്ത്രാലയത്തിലെ ഏഷ്യൻ കാര്യങ്ങൾക്കായുള്ള ഡപ്യൂട്ടി സഹമന്ത്രി അബ്ദുൽ റസാഖ് ഹമൂദ് അൽ ഖലീഫ, ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം ഇബ്രാഹിം അൽ നജീം, കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com