ADVERTISEMENT

കുവൈത്ത് സിറ്റി∙ ഗാർഹിക തൊഴിലാളി നിയമനത്തിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും കവൈത്തും ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറിന്റെ സാന്നിധ്യത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജും കുവൈത്ത് വിദേശമന്ത്രാലയത്തിലെ സഹമന്ത്രി മാജ്‌ദി അഹമ്മദ് അൽ ദാഫിരിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

കുവൈത്തിൽ ജോലിക്ക് എത്തുന്ന ഇന്ത്യയിൽനിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽനിയമത്തിൻ‌‌റെ പരിരക്ഷ ലഭിക്കും എന്നതാണ് ധാരണാപത്രം കൊണ്ടുള്ള നേട്ടം. നിലവിൽ കുടിയേറ്റ നിയമത്തിൻ‌റെ പരിധിയിലാണ് ഗാർഹിക തൊഴിലാളികൾ. തൊഴിൽ നിയമത്തിൻ‌റെ പരിരക്ഷ ലഭിക്കുന്നതോടെ അവരുടെ റിക്രൂട്ട്മെൻ‌റ് തുടങ്ങി ആനുകൂല്യങ്ങൾക്കുള്ള അവകാശം വരെ പലതും തൊഴിൽ നിയമത്തിൻ‌റെ പരിരക്ഷയിൽ വരും.

ഗാർഹിക തൊഴിലാളിയുടെ തൊഴിലുടമയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുംവിധം തൊഴിൽ കരാറും ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. ഗാർഹിക തൊഴിലാളികളെ സഹായിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് ധാരണാപത്രത്തിലെ മറ്റൊരു വ്യവസ്ഥ. വ്യവസ്ഥകൾ നടപ്പിലാകുന്നതു വിലയിരുത്താൻ സംയുക്ത കമ്മിറ്റി രൂപവത്കരിക്കാനും ധാരയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com