ADVERTISEMENT

ദമാം ∙ സൗദി ലുലുവിൽ  വിപുലമായ മാമ്പഴ ശേഖരവുമായി 'മാംഗോ വീക്ക്' തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രാദേശികമായി കൃഷി ചെയ്ത 20 ലധികം മാങ്ങകൾ ഉൾപ്പെടെ, ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന മാമ്പഴ ഉത്സവത്തിൽ ഉണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സൗദി മാമ്പഴ വിപണിയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരമൊരു സംരംഭം ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ഈ സീസണിൽ  മികച്ച ഓഫറുകളിൽ വൈവിധ്യ രുചികളിൽ ഉള്ള മാമ്പഴ ശേഖരം ലുലുവിന്റെ സൗദിയിലെ എല്ലാ ശാഖകളിലും ലഭ്യമാണ്.  

mango-week

ഒപ്പം കൂടുതൽ സൗദി ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങി വിപണിയിൽ എത്തിക്കാൻ അധികൃതരുമായി കരാറിൽ ഒപ്പുവച്ചു. കാർഷിക മന്ത്രാലയവുമായി സഹകരിച്ച് പ്രാദേശിക കർഷകരെ സഹായിക്കുന്നതിനുള്ള വിപുലമായ പദ്ധതിയാണിത്. സൗദിയിലെ യർമൂഖ് ശാഖയിൽ ജനറൽ കോപ്പറേറ്റീവ് സൊസൈറ്റി ജനറൽ മനേജർ എൻജി.സുലൈമാൻ അൽ ജുതൈലി മാമ്പഴ മേള സന്ദർശിച്ചു. സന്ദർശന വേളയിൽ സൗദി  കാർഷിക ഉൽ‌പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിൽക്കുന്നതിനുമായി ലുലു സൗദി ഹൈപർമാർക്കറ്റും സഹകരണ സൊസൈറ്റി കൗൺസിലും തമ്മിൽ കരാർ ഒപ്പിട്ടു. സഹകരണ സൊസൈറ്റി കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല കാദ്മനും  സൗദി  ലുലു ഡയറക്ടർ ഷെഹിം മുഹമ്മദുമാണ്, പരിസ്ഥിതി, ജല, കൃഷി വകുപ്പ് സഹമന്ത്രി ഡോ. അഹ്‌മദ്‌ അൽ അയാദയുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചത്.

ചെറുകിട കർഷകർക്കും സംഘങ്ങൾക്കും പിന്തുണ നൽകുന്ന പ്രധാന  ശൃംഖലയാണ് ലുലുവെന്ന് മന്ത്രി പറഞ്ഞു.  രാജ്യത്തെ  പ്രാദേശിക കർഷകരുടെ അഭിവൃദ്ധിക്കായി സഹകരണ സംഘവുമായി  കരാർ ഒപ്പിട്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇടത്തട്ടുകാരില്ലാതെ കർഷകരിൽ   നിന്ന് നേരിട്ട് വിളവ് വാങ്ങുന്നതിലൂടെ അവരുടെ ജീവിതം സുഗമമാക്കുന്നതിലും അതിനിടയിലുള്ള ചൂഷണങ്ങൾ ഒഴിവാക്കി ന്യായമായ ലാഭം നല്കുന്നതിനുമാണ് പദ്ധതിയെന്ന് സൗദി ലുലു ഡയറക്‌ടർ ഷെഹീം മുഹമ്മ്ദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com