ADVERTISEMENT

ഷാർജ∙പാർക്ക് ചെയ്യുന്ന കാറുകളിൽ നിന്നു സാധനങ്ങൾ മോഷ്ടിക്കുന്നവരെ പിടികൂടാൻ പൊലീസ് നിരീക്ഷണം ശക്തമാക്കി.

താമസ-വ്യവസായ മേഖലകൾ, മാളുകളുടെ പാർക്കിങ്ങുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നു വിലപിടിപ്പുള്ള സാധനങ്ങളും വാഹനഘടകങ്ങളും മോഷ്ടിക്കുന്ന സംഘങ്ങളുണ്ട്. വാഹനത്തിൽ നിന്നു ലാപ്ടോപ്, പഴ്സ്, പ്രധാന രേഖകൾ തുടങ്ങിയവ മോഷ്ടിക്കുന്നതിനു പുറമേ വാഹനവുമായി കടക്കുന്നവരുണ്ടെന്നും ബുഹൈറ പൊലീസ് സ്റ്റേഷനിലെ ലഫ്. കേണൽ മുഹമ്മദ് ബിൻ ഹൈദർ പറഞ്ഞു.

വേനൽക്കാലത്താണ് ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. വാഹനത്തിന്റെ ഗ്ലാസ് തകർത്ത് മോഷണം നടത്തുന്നതാണ് പൊതുവേയുള്ള രീതി.

പാർക്കിങ്ങിൽ ശ്രദ്ധിക്കാം

∙ മോഷണക്കേസുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം. ഫോൺ: 999, 901, ടോൾഫ്രീ: 800151.

∙ വിലപിടിപ്പുള്ള സാധനങ്ങൾ വാഹനത്തിൽ സൂക്ഷിക്കരുത്

∙ ഡോറുകൾ ലോക് ചെയ്തിട്ടുണ്ടെന്നും ഗ്ലാസുകൾ ഉയർത്തിയിട്ടുണ്ടെന്നും ഉറപ്പാക്കണം.

∙ കുറച്ചു സമയത്തേക്കാണു പോകുന്നതെങ്കിലും വാഹനത്തിന്റെ എൻജിൻ ഓഫ് ചെയ്യുക.

∙ ഒറ്റപ്പെട്ട സ്ഥലങ്ങളിലും വെളിച്ചമില്ലാത്ത മേഖലകളിലും പാർക്ക് ചെയ്യാതിരിക്കുക.

∙ നാട്ടിൽ അവധിക്കു പോകുകയാണെങ്കിൽ അംഗീകൃത മേഖലകളിൽ വാഹനം പാർക്ക് ചെയ്യണം. ഇടയ്ക്കു പരിശോധിക്കാൻ സുഹൃത്തുക്കളെ ചുമതലപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com