ADVERTISEMENT

ദുബായ് ∙ചരക്കു വാഹന പരിശോധനകൾക്ക് ഡ്രോണുകൾ വ്യാപകമാക്കുമെന്ന് ആർടിഎ. ചരക്കുവാഹന പരിശോധനയ്ക്ക് കഴിഞ്ഞ വർഷമാണു ഡ്രോണുകൾ ഉപയോഗിച്ചു തുടങ്ങിയത്. ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും പരിശോധന വേഗം പൂർത്തിയാക്കാനും ഇതു സഹായിച്ചു.

പരിശോധനാ സമയം 10 മിനിറ്റിൽ നിന്ന് 3 മിനിറ്റ് ആയി കുറയ്ക്കാനായെന്ന് ലൈസൻസ് വകുപ്പ് തലവൻ അബ്ദുല്ല യൂസഫ് അൽ അലി പറഞ്ഞു. ഈ വർഷം 8 കേന്ദ്രങ്ങളിൽ കൂടി ഡ്രോണുകളുടെ സേവനം ഉപയോഗപ്പെടുത്താനാണു തീരുമാനം. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന ഇവയ്ക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും. ഇവ പ്രവർത്തിപ്പിക്കാൻ ദുബായ് സിവിൽ ഏവിയേഷനുമായി സഹകരിച്ച് 9 ഉദ്യോഗസ്ഥർക്ക് ആദ്യഘട്ടത്തിൽ പരിശീലനം നൽകും.

പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഉദ്യോഗസ്ഥരെയും കൂട്ടും. വാഹനങ്ങളുടെ മുകളിൽ കയറിയും അല്ലാതെയുമുള്ള പരിശോധനകൾക്ക് ഉദ്യോഗസ്ഥർക്കുള്ള ബുദ്ധിമുട്ടു പരിഹരിക്കാൻ ഡ്രോണുകൾക്ക് കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com