ADVERTISEMENT

ഷാർജ ∙ കോവിഡ്19 സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഇനി മലയാളി വിദ്യാർഥി നിർമിച്ച ഉപകരണം ബീപ് ശബ്ദമുണ്ടാക്കി ഒാർമിപ്പിക്കും. ‘സോഷ്യൽ ഡിസ്റ്റൻസിങ് റിമൈൻഡർ’ എന്ന ഇൗ ഉപകരണത്തിന് ഷാർജ പൊലീസ് കോവിഡ് ചലഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ ദേശീയതല മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ഏഷ്യൻ ഇന്റർനാഷനൽ പ്രൈവറ്റ് സ്കൂൾ അൽ ദഫ്റാ റീജിയണിലെ മദീനത് സായിദ് ശാഖയിൽ പത്താം തരം വിദ്യാർഥി തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് ഹാഫിസാണ് ഇൗ മിടുക്കൻ. മൂന്ന് ലക്ഷം രൂപ (15,000 ദിർഹം), സർട്ടിഫിക്കറ്റ് എന്നിവയാണ് സമ്മാനം. ഷാർജ പൊലീസ് തലവൻ മേജർ ജനറൽ സെയ്ഫ് സെറി അൽ ഷംസിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.

muhamd-haffis-sharjah-police12

ആരെങ്കിലും പൊതു സ്ഥലങ്ങളിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള നിശ്ചിത അകലം പാലിച്ചില്ലെങ്കിൽ ഇൗ ഉപകരണം ബീപ് ശബ്ദുമുണ്ടാക്കുമെന്ന് ഹാഫിസ് പറഞ്ഞു. ഒരു ഐഡി കാർഡിന്റെ വലുപ്പത്തിലുള്ള ഇൗ ഉപകരണം ഒരാഴ്ചയ്ക്കുള്ളിലാണ് നിർമിച്ചത്. പരീക്ഷാ സമയമായതിനാലാണ് ഇത്രയും നാളെടുത്തത്. ഏകദേശം 75 ദിർഹം ചെലവ് കണക്കാക്കുന്ന ഇൗ കോവിഡ് റിമൈൻഡർ ഇപ്പോൾ 10 മിനിറ്റ് കൊണ്ട് നിർമിക്കുന്നു.  

ചെറുപ്പം തൊട്ടേ ശാസ്ത്ര–സാങ്കേതിക വിഷയങ്ങളിൽ തത്പരനായിരുന്ന ഹാഫിസ് പഠനത്തിലും മികവ് പുലർത്തുന്നു. ഇൗ മേഖലയിൽ തന്നെ തുടർ പഠനം നടത്താനാണ് ആഗ്രഹം. സ്കൂളിൽ നടക്കാറുള്ള സ്റ്റീം ഫെസ്റ്റാണ് ഇത്തരമൊരു ഉപകരണം ഉണ്ടാക്കാൻ തനിക്ക് ആത്മവിശ്വാസം നൽകിയതെന്നും ഹാഫിസ് പറഞ്ഞു. ഇതിന് പിന്തുണ നൽകിയ സ്കൂൾ പ്രിൻസിപ്പൽ മോളി ഡികോത്തോ, അധ്യാപകർ, സഹപാഠികൾ, രക്ഷിതാക്കൾ എന്നിവർക്ക് നന്ദി പറഞ്ഞു. 

beep-social
മുഹമ്മദ് ഹാഫിസ് നിർമിച്ച ‘സോഷ്യൽ ഡിസ്റ്റൻസിങ് റിമൈൻഡർ’ എന്ന ഉപകരണം.

എല്ലാ പ്രായക്കാർക്കുമായി നടത്തിയ മത്സരത്തിൽ വിജയം നേടിയ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഹാഫിസ്.  മദീനത് സായിദിൽ ബസ് സ്റ്റേഷനിൽ ഡ്രൈവറായ വി.എം.യഹ‌ യ–ഷീജ ദമ്പതികളുടെ മകനാണ്. സഹോദരൻ: മുഹമ്മദ് ഇസാൻ. ഹാഫിസിനെ പ്രിൻസിപ്പൽ മോളി ഡികോത്തോ അഭിനന്ദിച്ചു.

English Summary: Kerala boy award from sharjah police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com