ADVERTISEMENT
കുവൈത്ത് സിറ്റി∙ കുവൈത്തിൽ റസ്റ്ററന്റുകൾ, കഫേകൾ, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ പ്രവേശനം കോവിഡ് വാക്സീൻ എടുത്തവർക്ക് മാത്രം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. ഷോപ്പിങ് സെന്ററുകളുടെ പ്രവർത്തനം രാത്രി 8വരെ എന്നത് തുടരും.

സ്വദേശികൾക്കും നിയന്ത്രണം

കുവൈത്ത് സർക്കാർ അംഗീകരിച്ച വാക്സീൻ എടുത്തിട്ടില്ലാത്ത സ്വദേശികൾക്ക് രാജ്യത്തിന് പുറത്ത് പോകാൻ അനുമതിയില്ല. വാക്സീൻ നിർബന്ധമാക്കിയിട്ടില്ലാത്ത പ്രായക്കാർ,
ആരോഗ്യപരമായ കാരണങ്ങളാൽ വാക്സീൻ നിർബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റുള്ളവർ, ഗർഭിണികൾ എന്നിവർക്ക് ഇളവുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com