ADVERTISEMENT

റിയാദ്∙ സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ  നേരിയ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജൂൺ 17നു രോഗം സ്ഥിരീകരിച്ചവർ -1,309, രോഗമുക്തി നേടിയവർ-1,022, മരണസംഖ്യ-16. വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ-10,879.  ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 470,723 ഉം സുഖംപ്രാപിച്ചവർ 452,209 ഉം മരിച്ചവർ 7,635 ഉം ആയി. ഇന്ന് കോവിഡ് പരിശോദിച്ചവരുടെ എണ്ണം 94,921 ആണ്. ഇതോടെ സൗദിയിൽ ആകെ പരിശോധനയുടെ എണ്ണം 20,712,598 ആയി.  സൗദിയിൽ ഇതുവരെ നൽകിയ വാക്‌സിനേഷന്റെ എണ്ണം 16,271,158 ആണ്.  ഇന്നു സ്ഥിരീകരിച്ചവരുടെ പ്രവിശ്യ തിരിച്ച കണക്ക്: മക്ക-388, റിയാദ്-265, കിഴക്കൻ പ്രവിശ്യ-230,  അസീർ 115,  ജിസാൻ -95, മദീന-81,  അൽഖസീം-53, നജ്‌റാൻ-21,  ഹായിൽ-17, അൽബാഹ-17,  തബൂക്ക്-11, വടക്കൻ പ്രവിശ്യ-9,  അൽജൗഫ്-2. രോഗമുക്തി നേടിയവർ:  മക്ക-433, റിയാദ്-330, കിഴക്കൻ പ്രവിശ്യ-231,  അസീർ 142,  മദീന-123, ജിസാൻ -87, അൽഖസീം-74, തബൂക്ക്-33, നജ്‌റാൻ-28, ഹായിൽ-24, അൽബാഹ-15,  വടക്കൻ പ്രവിശ്യ-9,  അൽജൗഫ്-4.

 

 

പ്രായമായവരിൽ 98 ശതമാനവും വാക്‌സീൻ സ്വീകരിച്ചു

 

രാജ്യത്ത് 60 വയസിനു മുകളിൽ  പ്രായമുള്ളവരിൽ 98 ശതമാനവും കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദിൽ മാത്രം ഇത് 83 ശതമാനം പൂർത്തിയായി. വാക്സീനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും ജീവിതം സാധാരണ നിലയിലേക്ക് എത്താത്തിടത്തോളം അവ നേരത്തേ എടുക്കൽ അത്യാവശ്യമാണെന്നും മന്ത്രാലയം പറഞ്ഞു. ഒരാൾക്ക് എല്ലാ മാസവും 3 കൊറോണ പരിശോധനകൾ വരെ സൗജന്യ സംവിധാനങ്ങൾ ഉപയോഗിച്ചു നടത്താമെന്നും അധികൃതർ അറിയിച്ചു.

English Summary: Slight increase in the number of Covid patients in Saudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com