ADVERTISEMENT

ദുബായ്∙ യുഎഇ ടോസ്റ്റ്മാസ്റ്റേഴ്സ് സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര മലയാള പ്രസംഗ മത്സരം ജൂൺ 18നു  വൈകിട്ട് 5.45 മുതൽ നടക്കും. ഇന്ത്യ , യുഎസ്എ , സൗദി അറേബ്യ , യുഎഇ , ബഹ്‌റൈൻ , കുവൈത്ത്, ഖത്തർ, ഒമാൻ  എന്നീ  രാജ്യങ്ങളിൽ നിന്നുള്ള വിജയികൾ മാറ്റുരക്കും. ഓൺലൈൻ സൂം വേദിയിൽ നടക്കുന്ന പ്രസംഗം , പ്രസംഗ അവലോകനം, നർമ്മ പ്രസംഗം, തത്സമയ വിഷയ പ്രസംഗം  എന്നീ  ഇനങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ഓരോ രാജ്യത്തു നിന്നും വിജയികളായ ടോസ്റ്റ്മാസ്റ്റേഴ്സ് പങ്കെടുക്കുന്നു .

കവി പ്രഫ. വി . മധുസൂദനൻ നായർ മുഖ്യാതിഥിയായിരിക്കും. തുടർന്ന് നർമ പ്രസംഗ മത്സരം , തത്സമയ വിഷയ പ്രസംഗ മത്സരം എന്നിവ അരങ്ങേറും. ശനിയാഴ്ച സാഹിത്യകാരൻ പ്രഫ.  ജോർജ് ഓണക്കൂർ മുഖ്യാതിഥിയായിരിക്കും. രാജ്യാന്തര പ്രസംഗ മത്സരം , അവലോകന മത്സരം എന്നിവ അരങ്ങേറും. 

elecution-competition-2

ലോകമലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യുഎഇ  പ്രതിനിധികളെ കണ്ടെത്തുവാൻ യുഎഇ മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് നേരത്തെ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. തേജസ്സ്, സ്കോളേഴ്‌സ്, സിനെർജി, ഗോഡ്സ് ഓൺ കൺട്രി, ദുബായ് തമിഴ് മലയാളം, ലീഡ്‌സ് എന്നീ ക്ലബ്ബുകളിലെ മത്സരാർഥികൾ മാറ്റുരച്ചു. അതിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിജയികളാണ് ലോകമലയാളം മത്സരത്തിൽ പങ്കെടുക്കുന്നത്. ഫോൺ: +971 55 840 4027( ഷനിൽ പള്ളിയിൽ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com