ADVERTISEMENT

അബുദാബി/ദുബായ്∙ ഓഗസ്റ്റ് അഞ്ചിനു നടക്കുന്ന കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് (കീം) യുഎഇയിൽനിന്ന് 383 വിദ്യാർഥികൾ റജിസ്റ്റർ ചെയ്തു. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളാണ് (നിംസ് ദുബായ്) യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം.

ഈ മാസം 24നു നടക്കേണ്ടിയിരുന്ന പരീക്ഷ ഐഐടി, ജെഇഇ പ്രവേശന പരീക്ഷകളെ തുടർന്ന് ഓഗസ്റ്റ് അഞ്ചിലേക്കു മാറ്റുകയായിരുന്നു. 

യുഎഇ സമയം രാവിലെ 8.30 മുതൽ 11 വരെയും ഉച്ചയ്ക്ക് ഒന്നുമുതൽ 3.30 വരെയുമാണ് പരീക്ഷ. രാവിലെ ഫിസിക്സും കെമിസ്ട്രിയും ഉച്ചയ്ക്ക് കണക്കും. സിസിടിവി ലിങ്ക് വഴി എൻട്രൻസ് കമ്മിഷണർ തിരുവനന്തപുരത്തുനിന്ന് തൽസമയം നിരീക്ഷിക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിലാണ് പരീക്ഷ നടക്കുക.

യുഎഇയിൽ പരീക്ഷ നടത്താൻ ദുബായ് നോളജ് ഹ്യൂമൻ ആൻഡ് ഡവലപ്മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ)യുടെ പ്രത്യേക അനുമതി ലഭിച്ചതായി യുഎഇയിലെ പരീക്ഷ കോ ഓർഡിനേറ്റർ നിതിൻ സുരേഷ് മനോരമയോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com