ADVERTISEMENT

ദുബായ്∙ ദുബായ് മതകാര്യ വകുപ്പിന്റെ കീഴില്‍ അല്‍ ഖൂസ് അല്‍ മനാര്‍ ഒരുക്കിയ ഈദ് ഗാഹിന് ഷെയ്ഖ് ഹയാസ് ഹൗസീ നേതൃത്വം നല്‍കി.  ഹജ് പെരുന്നാളിന്റെ പ്രധാന കര്‍മമാണു ബലി. അതിന്റെ മാംസമോ രക്തമോ അല്ലാഹുവിലേക്ക് എത്തുകയില്ല, അതിന്റെ ഉടമസ്ഥാനില്‍ നിന്നുള്ള സൂക്ഷ്മതയാണ് ദൈവത്തിലേക്ക് എത്തുക. ഇതിലൂടെ പാവങ്ങളെ ഭക്ഷിപ്പിക്കുന്നു.

 

 

ഇബ്രാഹിം നബി ഏറ്റവും വലിയ പരീക്ഷണത്തിനു വിധേയമായപ്പോഴും അല്ലാഹിലുള്ള വിശ്വാസം മുറുകെ പിടിച്ചു. സമൂഹത്തിന് മാതൃകയായി ഈ പരീക്ഷണ സമയത്ത് ഇബ്രാഹിം നബിയുടെ ചരിത്രത്തില്‍ വലിയ മാതൃക വിശ്വാസികള്‍ക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

 

കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരുന്നു ഈദ് ഗാഹ് ഒരുക്കിയത്. എല്ലാവര്‍ഷവും മലയാളത്തില്‍ നടക്കാവുന്ന പെരുന്നാൾ ഖുതുബ ഇപ്രാവശ്യം ഇംഗ്ലീഷിലായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com